സ്റ്റാറ്റിസ്റ്റിക്സ് ജീവനക്കാരുടെ ഡാറ്റാ ബാങ്ക് - Data Entry Form

WE ARE ONE Campaign - Let's Know Ourselves By Forming Our Data Bank

പ്രിയ സഹപ്രവര്‍ത്തകരേ
          സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരുടെ Data Bank തയ്യാറാക്കുന്നതിന്‍റെ ആദ്യഘട്ടമായി താലൂക്ക്‌ ഓഫീസുകളിലെ ജീവനക്കാരുടെ Data Entry ഇന്ന് (2/2/2015) മുതല്‍ തുടങ്ങുകയാണ്. ചുവടെയുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ച് മനസിലാക്കിയ ശേഷം മാത്രം Data Entry തുടങ്ങുക.

¤ മുകളില്‍ കാണുന്ന മെനുവിലെ "Data Entry" യില്‍ നിന്നും സ്വന്തം ജില്ലയുടെ മെനുവില്‍ ക്ലിക്ക്‌ ചെയ്യുക.
¤ Login ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍, താലൂക്കിന്‍റെ Gmail ID യും Password ഉം ഉപയോഗിച്ച് Login ചെയ്യുക.
¤ അപ്പോള്‍ കിട്ടുന്ന ഷീറ്റില്‍ നിന്നും Scroll ചെയ്ത് സ്വന്തം താലൂക്ക്‌ എടുക്കുക.
¤ അതില്‍ വെള്ളക്കളങ്ങളില്‍ മാത്രം ഡാറ്റ എന്‍ട്രി നടത്തുക.
¤ താലൂക്കിലെ ഫോണ്‍ നമ്പരും ഇ മെയില്‍ ഐ ഡി യും ചേര്‍ക്കുക.
¤ എല്ലാ ജീവനക്കാരുടെയും പേര്, തസ്തിക, ഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ചേര്‍ക്കുക.
¤ പോസ്റ്റ്‌ ഒഴിവ് ആണെങ്കില്‍ - Remarks കോളത്തില്‍ "VACANT" എന്നും Designation കോളത്തില്‍ തസ്തികയും ചേര്‍ക്കുക.
¤ പോസ്റ്റ്‌ ഇല്ല എങ്കില്‍  - Remarks കോളത്തില്‍ "NO POST" എന്ന് കാണിക്കുക.

ഈ ഫോം സേവ് ചെയ്യേണ്ട, തനിയെ സേവ് ആയിക്കൊള്ളും.
അറിയാതെ എന്തെങ്കിലും Delete ആയാല്‍ Ctrl + Z (Undo) പ്രസ്സ്‌ ചെയ്യുക.
ഏതെങ്കിലും പോസ്റ്റോ സോണോ വിട്ടുപോയിട്ടുണ്ടെങ്കില്‍ "ecostatt@gmail.com" എന്ന ഇ മെയിലില്‍ അറിയിക്കുക.

--------------------------------------------------------------------------------------------------------------------------
NB:- 
പരമാവധി Google Chrome Browser ഉപയോഗിക്കുക.
Internet Speed കുറവാണെങ്കില്‍ ഫോം ലോഡ്‌ ചെയ്യാന്‍ കുറച്ച് സമയമെടുക്കും.
Data Entry കഴിയുമ്പോള്‍ "ecostatt@gmail" ലേക്ക് "Data Entry Completed" എന്നൊരു Reply അയയ്ക്കുക.
എല്ലാ താലൂക്കിലേയും പൂര്‍ത്തിയായിക്കഴിയുമ്പോള്‍ "Staff Details" എന്ന മെനുവിലെ "Taluk Offices" ല്‍ നിന്നും കാണാവുന്നതാണ്.

ഡി.എ. 10% കൂടി വര്‍ദ്ധിപ്പിച്ച് ഉത്തരവായി


           സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍ , എയ്ഡഡ് സ്കൂള്‍ ടീച്ചര്‍മാര്‍ , സ്റ്റാഫുകള്‍ , സ്വകാര്യ കോളേജുകള്‍ , പോളിടെക്നിക്കുകള്‍ , കണ്ടിജന്‍റ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ , സംസ്ഥാന ഗവണ്‍മെന്‍റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 2014 ജനുവരി മുതല്‍ ഡി എ നിരക്കില്‍ 10% വര്‍ദ്ധനവ്‌ അനുവദിച്ചു ഉത്തരവായി (G.O(P) No. 221/2014/Fin. Dated: 16/06/2014). ഇതോടെ ജീവനക്കാരുടെ ആകെ ഡി.എ. 73% ആകും.

ഡെപ്യുട്ടേഷന്‍ പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു.

          SC/ST, Rural Development തുടങ്ങിയ വകുപ്പുകളില്‍ സ്റ്റാറ്റിസ്റ്റിക്സ്കാരുടെ ചില പോസ്റ്റുകള്‍ (സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ്, റിസര്‍ച്ച് അസിസ്റ്റന്‍റ് പോസ്റ്റുകള്‍) നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ പോസ്റ്റുകള്‍ റഗുലര്‍ പോസ്റ്റുകളല്ല, മറിച്ച് ഡെപ്യുട്ടേഷന്‍ പോസ്റ്റുകളാണ് എന്നതാണ് ഇവ ഒഴിഞ്ഞുകിടക്കാനുള്ള കാരണം. ഏകദേശം 44 ഓളം വകുപ്പുകളില്‍ സ്റ്റാറ്റിസ്റ്റിക്സ്കാരെ വ്യത്യസ്ത പോസ്റ്റുകളില്‍ നിയമിക്കപ്പെട്ടിട്ടുണ്ട്. കഴിവതും അവിടങ്ങളില്‍ ഒഴിവുകള്‍ നികത്തപ്പെടുകയും ചെയ്യുന്നുണ്ട്.

പരിശീലന വിപ്ലവം

          വിപ്ലവം പല നാടുകളിലും സമൂഹങ്ങളിലും ജനമനസുകളിലും നടന്നിട്ടുണ്ട്. ആധുനിക യുഗത്തില്‍ അത് ചില സര്‍ക്കാര്‍ വകുപ്പുകളിലും നടക്കുന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലും നടക്കുന്നു വിപ്ലവം - KSSSP. ഡയറക്ടര്‍മാര്‍ - 3, ജില്ലകള്‍ തോറും ജോയിന്‍റ് ഡയറക്ടര്‍മാര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍, താലൂക്ക്‌ തോറും റിസര്‍ച്ച് ഓഫീസര്‍മാര്‍ ... നടക്കട്ടെ. പാവപ്പെട്ട കീഴുദ്യോഗസ്ഥന്‍മാരെ എന്തിന് പീഡിപ്പിക്കുന്നു?

Promotion Chances Software നെപ്പറ്റി ഒരു സര്‍വ്വേ

          2014 ജനുവരി 1 ന് പ്രസിദ്ധീകരിച്ച Promotion Chances Software നെപ്പറ്റി ഇതിനോടകം  നിരവധി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വന്നു കഴിഞ്ഞു. കൂടാതെ Facebook വഴി നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. പ്രതികരണമയച്ച എല്ലാവര്‍ക്കും ഇവിടെ നന്ദി രേഖപ്പെടുത്തുന്നു.

A New Software For Promotion Chances

          എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍ ചാന്‍സുകള്‍ അറിയാന്‍ ഒരു പുതിയ സോഫ്റ്റ്‌വെയര്‍ . Statistical Inv./Asst. Gr.I മുതല്‍ Director വരെയുള്ള പോസ്റ്റുകളിലേക്കുള്ള പ്രമോഷന്‍ ചാന്‍സുകള്‍ ഇതില്‍ അറിയാവുന്നതാണ്. ഏകദേശം മൂന്ന്‍ മാസത്തെ വ്യത്യാസമാണ് പ്രതീക്ഷിക്കുന്നത്. RA യില്‍ നിന്ന് RO യിലേക്കുള്ള പ്രമോഷനും കണക്കാക്കിയിട്ടുണ്ട്. MA(Eco), MSc(Stat), MSc(Maths), MCom എന്നിവയില്‍ ഏതെങ്കിലും യോഗ്യത നിലവില്‍ ഉള്ളവരുടെ ചാന്‍സുകള്‍ മാത്രമാണ് RO യിലേക്ക്‌ കണക്കാക്കിയിട്ടുള്ളത്. കൂടാതെ എല്ലാ കാറ്റഗറിയിലേയും Seniority List ഉം E&S ലെയും മറ്റ് വകുപ്പുകളിലെയും Staff Pattern ഉം കൊടുത്തിട്ടുണ്ട്.

കുറ്റസമ്മതം നടത്തിയിട്ടും അപേക്ഷിക്കാന്‍ PSC അവസരം നല്‍കുന്നില്ല.

          കാറ്റഗറി നമ്പര്‍ : 208/2013, ഗസറ്റ് തീയതി: 31/7/2013 പ്രകാരം PSC റിസര്‍ച്ച് ഓഫീസര്‍ തസ്തികയിലേക്ക് നാല് വേക്കന്‍സിക്കായി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അവസാന തീയതി 4/9/2013 ആയിരുന്നു. ഇതിലെ വിജ്ഞാപനത്തില്‍ യോഗ്യത തെറ്റായി വന്ന കാര്യം "ecostatt" ബ്ലോഗില്‍ ഒക്ടോബര്‍ മാസത്തില്‍ പരാതിയായി എഴിതിയിരുന്നു (RO പ്രോമോഷനിലും ചിറ്റമ്മനയം ...).

ഡി.എ. 10% കൂടി വര്‍ദ്ധിപ്പിച്ച് ഉത്തരവായി

           സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍ , എയ്ഡഡ് സ്കൂള്‍ ടീച്ചര്‍മാര്‍ , സ്റ്റാഫുകള്‍ , സ്വകാര്യ കോളേജുകള്‍ , പോളിടെക്നിക്കുകള്‍ , കണ്ടിജന്‍റ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ , സംസ്ഥാന ഗവണ്‍മെന്‍റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 2013 ജൂലൈ മുതല്‍ ഡി എ നിരക്കില്‍ 10% വര്‍ദ്ധനവ്‌ അനുവദിച്ചു ഉത്തരവായി (G.O(P) No. 630/2013/Fin. Dated: 23/12/2013). ഇതോടെ ജീവനക്കാരുടെ ആകെ ഡി.എ. 63% ആകും.

Director General ഉം Director(SDP), Director(SDRT) ഉം വരുന്നു ...

       എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ Director General, Director(SDP), Director(SDRT), Additional Director എന്നിങ്ങനെ പുതുതായി 3 പോസ്റ്റുകള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.

Anomaly Rectification Order അനുസരിച്ച് ശമ്പളം തിട്ടപ്പെടുത്താത്തവര്‍ക്കായി ...

          2009 ലെ ശമ്പള പരിഷ്കരണത്തിന്‍റെ അപാകതകള്‍ പരിഹരിച്ച് സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് -II , സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍ / റിസര്‍ച്ച് അസിസ്റ്റന്‍റ് എന്നീ തസ്തികകള്‍ക്ക് G.O (M.S) No. 487/2012/ (111) / Fin Dated: 5/9/2012 പ്രകാരം പുതിയ ശമ്പള സ്കെയില്‍ അനുവദിച്ച് ഉത്തരവായിരുന്നു. എന്നാല്‍ ടി തസ്തികയില്‍ തുടരുന്ന പല ജീവനക്കാര്‍ക്കും ശമ്പളം തിട്ടപ്പെടുത്തി നോക്കുമ്പോള്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒന്നും തന്നെ കിട്ടുകയില്ല. ഇവര്‍ പുതിയ സ്കെയില്‍ ഓഫ് പേയില്‍ ഓപ്ഷന്‍ കൊടുത്ത് ശമ്പളം തിട്ടപ്പെടുത്തിയിട്ടുമില്ല. അങ്ങനെയുള്ളവര്‍ക്ക് സര്‍വ്വീസ് ബുക്കിലും മറ്റ് രേഖകളിലും പഴയ സ്കെയില്‍ ഓഫ് പേ തന്നെയായിരിക്കും ഉള്ളത്. പുതിയ പേ റിവിഷനില്‍ ശമ്പളം തിട്ടപ്പെടുത്തുമ്പോള്‍ ഇത് ഒരു പ്രശ്നമാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒന്നും തന്നെ കിട്ടുകയില്ലെങ്കിലും പുതിയ ഗവ. ഉത്തരവ് അനുസരിച്ച് (G.O (M.S) No. 487/2012/ (111) / Fin Dated: 5/9/2012) ഓപ്ഷന്‍ സമര്‍പ്പിച്ച്‌ ശമ്പളം തിട്ടപ്പെടുത്തി ടി വിവരം സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തിയെന്ന് ടി തസ്തികയില്‍ ജോലി ചെയ്യുന്ന എല്ലാവരും അടിയന്തിരമായി ഉറപ്പ് വരുത്തേണ്ടതാണ്.Next Page Home